തളിപ്പറമ്പിലെ സിനിമ-ആലിങ്കീലില്‍ 28 ന് ഡോക്ടറും പാരഡൈസില്‍ 29 ന് സ്റ്റാറും–ക്ലാസിക്-ക്രൗണ്‍ 29 ന്-
തളിപ്പറമ്പ്: തളിപ്പറമ്പിലെ സിനിമാ തിയേറ്ററുകള്‍ 28 നും 29 നും തുറക്കും. ആലിങ്കീല്‍ തിയേറ്ററില്‍ 28 ന് ശിവകാര്ത്തികേയന് നായകനായ തമിഴ് സിനിമ ഡോക്ടര്‍ പ്രദര്‍ശിപ്പിക്കും.

29 മുതല്‍ ഡോമിന് ഡിസില്‍വ സംവിധാനം ചെയ്ത സ്റ്റാര്‍ അലിങ്കീല്‍ പാരഡൈസില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും. രണ്ട് തിയേറ്ററുകളിലും നാല് പ്രദര്‍ശനങ്ങളാണ്.
പൃഥ്വിരാജ്, ജോജുജോര്‍ജ്, ജാഫര്‍ ഇടുക്കി, ഷൈനി ടി.രാജന്, സബിത, സരസ ബാലുശേരി,ഷീലു ഏബ്രഹാം, സുബ്ബലക്ഷ്മി എന്നിവരാണ് സ്റ്റാറില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
ക്ലാസിക്, ക്രൗണ്‍ തിയേറ്ററുകള്‍ 29 നാണ് തുറക്കുന്നത്. ഇവിടെ ഏത് സിനിമകളാണ് പ്രദര്‍ശിപ്പിക്കുക എന്നത് തീരുമാനിച്ചിട്ടില്ലെന്ന് മാനേജ്മെന്റ് പറഞ്ഞു.
