പയ്യന്നൂരിന്റെ പെരുമയ്ക്ക് മാറ്റ് കൂട്ടി സാംസ്കാരികവും വികസനോന്മുഖവുമായ മേഖലയിൽ ചരിത്രത്തോടൊപ്പം ചേർത്ത് വയ്ക്കാൻ മറ്റൊരു ജനകീയ കൈയ്യൊപ്പ്. പയ്യന്നൂർ സമ്പൂർണ്ണ ഗ്രന്ഥശാല നഗരസഭ.
പയ്യന്നൂർ: മുഴുവൻ വാർഡുകളിലും ഗ്രന്ഥാലയം സ്ഥാപിക്കുന്ന സംസ്ഥാനത്തെ ആദ്യ നഗരസഭ പയ്യന്നൂർ .
സമ്പൂർണ്ണ ഗ്രന്ഥശാല പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ് എം.പി. നിർവ്വഹിച്ചു.പയ്യന്നൂർ ഏ കെ കൃഷ്‌ണൻ മാസ്‌റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പയ്യന്നൂർ എം.എൽ.എ. ടി.ഐ.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.
ചരിത്രപരമായ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ പയ്യന്നൂർ നഗരസഭ പരിധിയിൽ 44 വാർഡുകളിലായി 50 ഗ്രന്ഥാലയങ്ങളാണ് പ്രവർത്തിച്ചു വന്നിരുന്നത്. പുതുതായി 13 വാർഡുകളിലായി പുതുതായി 13 എണ്ണം കൂടി സ്ഥാപിച്ചതോടെ 63 ഗ്രന്ഥാലയങ്ങളോടെയാണ് സമ്പൂർണ ഗ്രന്ഥാലയ നഗരസഭയായത്.
ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, ഹരിത കർമ്മ സേന, ലൈബ്രറി കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ നേരിട്ട് ജനങ്ങളിൽ നിന്നും പുസ്‌തകങ്ങൾ ശേഖരിച്ചാണ് പുതിയ ഗ്രന്ഥാലയങ്ങൾ തുടങ്ങിയത്. ഇതിൽ വെള്ളൂർ സെൻട്രൽ ഗ്രന്ഥാലയം നേരിട്ട് നാലായിരത്തോളം പുസ്‌തകങ്ങൾ ശേഖരിച്ച് മാതൃകയായി.
ആദിവാസി, പിന്നോക്ക മേഖലകളിൽ പുതുതായി സ്ഥാപിക്കുന്ന ഗ്രന്ഥാലയങ്ങൾക്ക് നൽകാനായി ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ നഗരസഭ സംഭാവന ചെയ്യുന്ന പുസ്‌തകങ്ങൾ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത ഡോ. വി ശിവദാസൻ എംപിക്ക് കൈമാറി.
മുൻ എംഎൽഎമാരായ ടി വി രാജേഷ്, സി കൃഷ്‌ണൻ, കെ പി കുഞ്ഞിക്കണ്ണൻ, നഗരസഭ വൈസ് , സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.ജയ , ടി.വിശ്വനാഥൻ, ടി.പി. സെമിറ , കൗൺസിലർമാരായ കെ.കെ. ഫൽഗുനൽ, ഇക്ബാൽ പോപ്പുലർ, ,ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.വിജയൻ ,താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ ശിവകുമാർ
രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.നാരായണൻ, വി.സി.നാരായണൻ, കെ.വി.ബാബു, വി.കെ.പി.ഇസ്മയിൽ , ഒ.ടി.സുമേഷ്, പി.വി.ദാസൻ, പി.ജയൻ, പനക്കീൽ ബാലകൃഷ്ണൻ , ബി.സജിത്ത്ലാൽ എന്നിവർ സംബന്ധിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ വി ലളിത സ്വാഗതവും എം.വി. ഹരിദാസൻ നന്ദിയും പറഞ്ഞു.
