കെ.പി.ഒ.എ-കെ.പി.എ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മറ്റി ഉന്നത വിജയികളെ അനുമോദിച്ചു.
തളിപ്പറമ്പ്: കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍-കേരള പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
കെ എ പി 4 സ്മാര്‍ട്ട് ക്ലാസ്സ്‌റൂമില്‍ നടന്ന പരിപാടി റൂറല്‍ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്ത് ഉപഹാര സമര്‍പ്പണം നടത്തി.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സജേഷ് വാഴാളപ്പില്‍ മുഖ്യാതിഥിയായിരുന്നു.
കെ പി ഒ എ ജില്ലാ വൈസ് പ്രസിഡന്റ് കെ.പ്രസാദ് അധ്യക്ഷത വഹിച്ചു.
കെ.പി.ഒ.എ സംസ്ഥാന ജോ.സെക്രട്ടറി രമേശന്‍ വെള്ളോറ, കെ.പി.എ സംസ്ഥാന നിര്‍വാഹക സമിതി അംഗം ടി.വി.ജയേഷ് കെ പി ഒ എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പി.അനീഷ്, കെ പി എ ജില്ലാ പ്രസിഡന്റ് എം.കെ.സാഹിദ എന്നിവര്‍ സംസാരിച്ചു.
കെ പി എ കണ്ണൂര്‍ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് സ്വാഗതവും എം.ഒതേനന്‍ നന്ദിയും പറഞ്ഞു.
