ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച്.

പിലാത്തറ: ഹൈമാസ്റ്റ് ലാമ്പ് വിവാദം വീണ്ടും ചൂടുപിടിക്കുന്നു, ചെറുതാഴം പഞ്ചായത്ത് ഓഫീസിലേക്ക് നാളെ(വ്യാഴം) രാവിലെ കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തും.

ചുമടുതാങ്ങിയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പഞ്ചായത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.

ഇതിനെതിരെ പഞ്ചായത്തും രംഗത്തുവന്നിരുന്നു.

ചെറുതാഴം പഞ്ചായത്ത് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കുന്നതായി ആരോപിച്ചാണ് പഞ്ചായത്തിലേക്ക് മാര്‍ച്ച് നടത്തുന്നതെന്ന് ചെറുതാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പറഞ്ഞു.

രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.