പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിംഗ് നടത്തണം–പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന്
പന്നിയൂര്‍: പൊക്കുണ്ട്-കൂനം-കുളത്തൂര്‍ റോഡ് റീടാറിങ് നടത്തണമെന്ന് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് ആവവശ്യപ്പെട്ടു.

കണ്വെന്ഷന് ഡി.സി.സി ജന.സെക്രട്ടെറി ടി. ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു.
കെ.റഷീദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ടി.സരസ്വതി, സെക്രട്ടറി മാത്യു മാസ്റ്റര്‍, സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജന.സെക്രട്ടറി എം.വി.പ്രേമരാജന്‍, ബ്ലോക്ക് സെക്രട്ടറിമാരായ ടി.വൈ.സണ്ണി. കൃഷ്ണന് എന്നിവര്‍ സംസാരിച്ചു. പി.പി.രാജേഷ് സ്വാഗതം പറഞ്ഞു.
