ഗാന്ധിപ്രതിമ തകര്‍ത്ത് കഴുത്തുവെട്ടിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാം കേസെടുക്കാന്‍ തയ്യാറാകുമോ എന്ന് എം.പി.രാഘവന്‍ എം.പി.

തളിപ്പറമ്പ്: ഗാന്ധിപ്രതിമ തകര്‍ത്ത് കഴുത്തുവെട്ടിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ്പ്രകാരം കേസെടുക്കാന്‍ തളിപ്പറമ്പ് പോലീസ് തയ്യാറാകുമോ എന്ന് എം.കെ.രാഘവന്‍ എം.പി.

യോഗംചേരാനും പൊതുയോഗം നടത്താനും പോലും സാധിക്കാത്ത സ്ഥിതിയാണ് കേരളത്തില്‍ ഉള്ളതെന്നും സി.പി.എമ്മിന്റെ സ്വേച്ഛാധിപത്യമാണ് ഇവിടെ നടക്കുന്നതെന്നും, ഇത് അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തളിപ്പറമ്പ് പുഴക്കുളങ്ങരയില്‍ രാജീവ്ജി സ്മാരകമന്ദിരത്തിലെ ഗാന്ധിപ്രതി തകര്‍ത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് അഡ്വ. ടി ആര്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി മുഖ്യപ്രഭാഷണം നടത്തി.

യുഡിഫ് ജില്ലാ ചെയര്‍മാന്‍ പി.ടി.മാത്യു, ഡിസിസി ജനറല്‍ സിക്രട്ടറിമാരായ ടി.ജനാര്‍ദ്ദനന്‍, ഇ.ടി.രാജീവന്‍, നൗഷാദ് ബ്ലത്തൂര്‍, കെ. നബീസബീവി, ബ്ലോക്ക് പ്രസിഡന്റ് എം.വി.വീന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം രാഹുല്‍ ദാമോദരന്‍,

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സിക്രട്ടറി രാഹുല്‍ വെച്ചിയോട്ട്, മുന്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സന്‍ വത്സല പ്രഭാകരന്‍, കല്യാശേരി ബ്ലോക്ക് പ്രസിഡന്റ് കപ്പാടാന്‍ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

സത്യാഗ്രഹത്തിന് നേതാക്കളായ കെ.രഞ്ജിത്, സി.വി.സോമനാഥന്‍, പി.സുഖദേവന്‍, വി.പി. ഗോപിനാഥ്, പി.ഗംഗാധരന്‍, സി.വി.ഉണ്ണി, എം.എന്‍.പൂമംഗലം, എം.വത്സനാരായണന്‍, കെ.എന്‍.അഷ്‌റഫ്,

കഌറ്റസ് ജോസ്, വി.അഭിലാഷ്, കെ. പി.ആദംകുട്ടി, കെ.രമേശന്‍, ടി.മധു, മാവില പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ കായക്കൂല്‍ സ്വാഗതം പറഞ്ഞു.