വെള്ളാവില്‍ കോണ്‍ഗ്രസ് കൊടിയും കൊടിമരവും നശിപ്പിച്ചു.

തളിപ്പറമ്പ്: ആഗസ്ത് 15 ന് വെള്ളാവില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് കൊടിയും കൊടിമരവും സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു.

കോണ്‍ഗ്രസ് കെട്ടിടനിര്‍മ്മാണ കമ്മിറ്റി കണ്‍വീനറും കുറ്റ്യേരി മണ്ഡലം പ്രസിഡന്റുമായ രാജീവന്‍ വെളളാവ് ഇതുസംബന്ധിച്ച് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഡി.സി.സി. ജന.സെക്രട്ടറി ഇ.ടി.രാജീവന്‍, ബ്ലോക്ക് പ്രസിഡന്റ് പി.കെ. സരസ്വതി, നേതാക്കളായ രാജീവന്‍ വെള്ളാവ്, പി.സുഖദേവന്‍ മാസ്റ്റര്‍, കെ.ബാലകൃഷ്ണന്‍, പി.വി.നാരായണന്‍ കുട്ടി, ഇ.വി.രാമചന്ദ്രന്‍, പി.വി. ധനഞ്ജയന്‍, കെ.പി.ബാബു എന്നിവര്‍ പ്രതിഷേധം രേഖപെടുത്തി