ലീഗ് ഓഫീസ് ആക്രമണം, കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണം കോണ്‍ഗ്രസ്.

തളിപ്പറമ്പ്: ഇന്നലെ രാത്രി ഒരു സംഘം അക്രമികള്‍ കുറ്റിക്കോല്‍ ശാഖാ മുസ്ലിം ലീഗ് ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായി പ്രതിഷേധിച്ചു.

വര്‍ഷങ്ങളായി യാതൊരുവിധ രാഷ്ട്രീയ സംഘര്‍ഷമോ, തര്‍ക്കങ്ങളോ ഇല്ലാതിരുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ നീക്കത്തെ എല്ലാവരും തിരിച്ചറിയണം.

തളിപ്പറമ്പിലുള്ള ചില പ്രശ്‌നങ്ങള്‍ മുതലെടുത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും കുറ്റവാളികളെ സമഗ്രന്വേഷണത്തിലൂടെ

കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരണമെന്നും കോണ്‍ഗ്രസ് നേതാക്കളായ മണ്ഡലം പ്രസിഡന്റ് അഡ്വ. സക്കരിയ്യ കായക്കൂല്‍, സി.സി ശ്രീധരന്‍, സി.വി ഉണ്ണി, സി.പി.മനോജ്, ഇര്‍ഷാദ് സെയ്ദാരകത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തീവെച്ചു നശിപ്പിച്ച കുറ്റിക്കോല്‍ ശാഖ മുസ്ലിം ലീഗിന്റെ ഓഫീസ് കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു.

തളിപ്പറമ്പ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അഡ്വ.സക്കരിയ്യ കായക്കൂല്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി.സി ശ്രീധരന്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സി.വി ഉണ്ണി, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.പി മനോജ്,

മണ്ഡലം വൈസ് പ്രസിഡന്റ് ഇര്‍ഷാദ് സൈദാരകത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി വരുണ്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.