അനുമതിയില്ല-തുറക്കേണ്ടെന്ന് നഗരസഭ- സ്റ്റോപ്പ് മെമ്മോ നല്‍കി.

തളിപ്പറമ്പ്: നഗരസഭാ കൗണ്‍സില്‍ യോഗത്തിലെ ബഹളത്തിന് പിന്നാലെ കോണ്‍ഗ്രസ് മന്ദിരം വളപ്പില്‍ പ്രവര്‍ത്തിക്കുന്ന പേ പാര്‍ക്കിംഗ് കേന്ദ്രത്തിന് നഗരസഭാ അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി.

ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച പരാതിയെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം ബഹളത്തില്‍ മുങ്ങിയിരുന്നു.

പേ പാര്‍ക്കിംഗ് അനുമതിയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്നതാണെന്ന് നഗരസഭാ സൂപ്രണ്ട് കൗണ്‍സില്‍ മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. കഴിഞ്ഞയാഴ്ച്ച നടന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തില്‍ ഈ പ്രശ്‌നം വലിയ ഒച്ചപ്പാടിന് കാരണമായിരുന്നു.

അനുമതിയില്ലാതെ മതില്‍ നിര്‍മ്മിക്കുകയും പേ പാര്‍ക്കിംഗ് ആരംഭിച്ചതിന്റെ നടത്തിപ്പ് ചുമതല സി.പി.എം പ്രവര്‍ത്തകനെ ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് മണ്ഡലം കമ്മറ്റിയിലെ ഒച്ചപ്പാടിന് ഇടയാക്കിയത്.