കള്ളന്‍ കപ്പലില്‍ തന്നെയെന്ന് ഒരുകൂട്ടം യൂത്ത് -ഇവനെ തിരിച്ചറിയണമെന്നും ആവശ്യം.

തളിപ്പറമ്പ്: തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിവാദം പുതിയ വഴിത്തിരിവില്‍.

യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നോട്ടീസ് പുറത്തിറങ്ങി. ഒരുഭാഗത്ത് ദേശീയ നേതാവ് ജോഡോ യാത്ര നടത്തുമ്പോള്‍ തളിപ്പറമ്പ്

കോണ്‍ഗ്രസില്‍ അത് ജൂഡോ മല്‍സരമായി മാറുമോ സംശയിക്കത്തക്ക നിലയിലേക്ക് കടക്കുകയാണ് കാര്യങ്ങള്‍.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട സംഭാവന വിവാദം കൊഴുക്കുന്നതിനിടയിലാണ് ഒരു കൂട്ടം

യൂത്തിന്റെ പേരില്‍ ഇവനെ തിരിച്ചറിയുക, പാര്‍ട്ടിയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി കള്ളന്‍ കപ്പലില്‍ തന്നെ എന്ന തലക്കെട്ടില്‍ നോട്ടീസ് പുറത്തിറങ്ങിയിരിക്കുന്നത്.

കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം തളിപ്പറമ്പിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ വീണ്ടും കൊഴുപ്പിച്ചുകൊണ്ടാണ് വിവാദം സജീവമായിരിക്കുന്നത്.

അതിനിടെ ഇന്ന് വൈകുന്നേരം തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.