മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാഘവന്‍ കടന്നപ്പള്ളിയെ ആദരിച്ചു.

പരിയാരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിയാരം പ്രസ്‌ക്ലബ്ബ് രക്ഷാധികാരിയും എഴുത്തുകാരനുമായ രാഘവന്‍ കടന്നപ്പള്ളിയെ പയ്യന്നൂര്‍ ജേസീസിന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ജേസീസ് വാരാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ നടന്ന ആദരവിന് പ്രസിഡന്റ് വിനയപ്രഭു, സെക്രട്ടെറി മുഹമ്മദ് ജബ്രാദ്, ടി.എ രാജീവന്‍, രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.