പൂക്കോത്ത്‌തെരുവില്‍ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തം-മാവില പത്മനാഭന്റെ പേരിന് മുന്‍തൂക്കം.
തളിപ്പറമ്പ്; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഏത് നിമിഷവും പ്രഖ്യാപിക്കപ്പെടും എന്ന നിലയില്‍ എത്തിനില്‍ക്കെ രാഷ്ട്രീയകക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
തളിപ്പറമ്പ് നഗരസഭയെ സംബന്ധിച്ച് ആര് ഭരിക്കും എന്ന കാര്യത്തില്‍ മുമ്പൊന്നും ഇല്ലാത്ത ആശങ്കകള്‍ സജീവമാണ്.
35 വാര്‍ഡുകളിലേക്കുള്ള മല്‍സരങ്ങളില്‍ ഇടതുപക്ഷവും യു.ഡി.എഫും ഏതാണ്ട് തുല്യനിലയില്‍ എന്ന് പറയാമെങ്കിലും ഇടതുപക്ഷത്തിന് നേരിയ ഒരു മേല്‍ക്കൈ ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അത് അസ്ഥാനത്തല്ല.
മുസ്ലിംലീഗ് തങ്ങളുടെ പരമ്പരാഗത സീററുകള്‍ ഉറപ്പിക്കുമ്പോഴും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ ഒന്നും അത്ര ശരിയായ നിലയിലല്ല.
നിലവിലുള്ള കൗണ്‍സിലില്‍ നേതാജി, പൂക്കോത്ത്‌തെരു, കാക്കാഞ്ചാല്‍, പാളയാട് വാര്‍ഡുകളാണ് കോണ്‍ഗ്രസിനുള്ളത്.
ഇതില്‍ പാളയാട് വാര്‍ഡില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍മാനായി തുടരുന്ന കല്ലിങ്കീല്‍ പത്മനാഭനെ അനിശ്ചിതമായി സസ്‌പെന്‍ഷനില്‍ നിര്‍ത്തിയിരിക്കയാണ്.
കല്ലിങ്കീല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കൗണ്‍സിലര്‍മാര്‍ ആരും പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിട്ടില്ല.
ഇത്തവണ 4 സീറ്റുകള്‍ നിലനിര്‍ത്താന്‍ ആവില്ലെന്ന കാര്യം കോണ്‍ഗ്രസുകാര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
പൂക്കോത്ത്‌തെരു, നേതാജി വാര്‍ഡുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ഇതില്‍പൂക്കോത്ത്‌തെരു വാര്‍ഡ് ഒരു കുടുംബത്തിന് തീറെഴുതിക്കൊടുത്തതായി വിമര്‍ശനം ശക്തമാണ്.
കെ.രമേശന്‍ അല്ലെങ്കില്‍ രമേശന്റെ ഭാര്യ എന്ന നിലയിലാണ് പൂക്കോത്ത്‌തെരുവിലെ സ്ഥിതി.
ഇത്തവണ അതിന് മാറ്റം വരണമെന്ന ആവശ്യം ശക്തമാണ്. ഈ വാര്‍ഡില്‍ നിര്‍ണായകസ്വാധീനമുള്ള സോമനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് തുടക്കംമുതല്‍ പ്രദേശവാസികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവശ്യപ്പെട്ടുവരുന്നുണ്ട്.
എന്നാല്‍ മൗനിബാബയായി നിന്ന് കെ.രമേശന്‍ ഇത്തവണയും പൂക്കോത്ത്‌തെരുവില്‍ മല്‍സരത്തിന് തയ്യാറെടുക്കുന്നതായാണ് സൂചനകള്‍.
സോമനെ തഴഞ്ഞതായ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഈസാഹചര്യത്തില്‍ വലിയൊരുവിഭാഗം നിഷ്‌ക്രിയരാവാന്‍ സാധ്യത ഏറെയാണ്.
കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനകീയനായ കോണ്‍ഗ്രസ്പ്രവര്‍ത്തകന്‍ മാവില പത്മനാഭന്റെ പേരിനാണ് ഇപ്പോള്‍ വലിയൊരുവിഭാഗം മുന്‍തൂക്കം നല്‍കുന്നത്.
നിരവധി പേര്‍ കോണ്‍ഗ്രസിന്റെ ഉന്നത തലത്തിലേക്ക് പത്മനാഭന്റെ പേര് നിര്‍ദ്ദേശിച്ച് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
നിലവില്‍ കോണ്‍ഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന പത്മനാഭന്‍ നേരത്തെ കൂവോട്, തുള്ളന്നൂര്‍ വാര്‍ഡുകളില്‍ മല്‍സരിച്ചിരുന്നു.
തഴിഞ്ഞ തവണ തുള്ളന്നൂരില്‍ നിസാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
പത്‌നാഭനെ പൂക്കോത്ത്‌തെരുവില്‍ നിന്ന് മല്‍സരിപ്പിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടുവരികയാണ്.
കെ.രമേശനെ മല്‍സരിപ്പിക്കുകയാണെങ്കില്‍ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി ശക്തമായ പ്രചാരണത്തിന് എതിരാളികള്‍ രംഗത്തിറങ്ങുന്നത് കോണ്‍ഗ്രസിന്റെ സാധ്യതകള്‍ക്ക് കനത്ത വെല്ലുവിളിയായി മാറും.
ഭരണം ഉറപ്പിക്കാന്‍ ഒരു സീറ്റുപോലും നിര്‍ണായകമാകുമെന്നിരിക്കെ പൂക്കോത്ത്‌തെരുവില്‍ മാറ്റം വേണമെന്നും കെ.രമേശന്‍ മാറി നില്‍ക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
