മുല്ലപ്പള്ളി നാരായണനെ പിരിച്ചുവിടണം-കോണ്‍ഗ്രസ് ധര്‍ണ്ണ വെള്ളിയാഴ്ച്ച

തളിപ്പറമ്പ്: തൃച്ചംമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണത്തിന് സസ്‌പെന്‍ഷനില്‍ കഴിയുന്ന മുല്ലപ്പള്ളി നാരായണനെ ക്ഷേത്രജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ധര്‍ണ്ണ വെള്ളിയാഴ്ച്ച.

ഭക്തജനവികാരം മാനിച്ച് തൃച്ചംബരം-പാലകുളങ്ങര ബൂത്ത് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഗസ്റ്റ്-8 ന് വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് തൃച്ചംമ്പരം ക്ഷേത്രപരിസരത്ത് പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.

കെ.പി.സി.സി എക്‌സിക്യുട്ടീവ് അംഗം ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യും.

പ്രതിഷേധ സമരത്തില്‍ ഭക്തജനങ്ങളോടൊപ്പം മുഴുവന്‍ ക്ഷേത്ര ജീവനക്കാരും പങ്കെടുത്ത് പ്രതിഷേധ സമരം വിജയിപ്പിക്കണമെന്ന് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ (ഐ എന്‍ ടി യു സി)തളിപ്പറമ്പ് മേഖലാ കമ്മറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.