കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി-

തളിപ്പറമ്പ്:: ഇ.ഡി ഓഫിസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോയ രാഹുല്‍ ഗാന്ധിയെ അനുഗമിച്ച കോണ്‍ഗ്രസ് നേതാക്കളെ

അതി ക്രൂരമായി മര്‍ദിക്കുകയും, കയ്യേറ്റം ചെയ്യുകയും ചെയ്ത മോദി സര്‍ക്കാറിന്റെ പോലിസ് നടപടിയില്‍ പ്രതിഷേ
ധിച്ചും,

തളിപ്പറമ്പില്‍ യു.ഡി.എഫ്. യുവജന നേതാക്കളെ മര്‍ദിച്ച പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും  തളിപ്പറമ്പ് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്യത്തില്‍ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി.

മണ്ഡലം പ്രസിഡന്റ് ടി.ആര്‍.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് എം.വി.രവീന്ദ്രന്‍, എ.ഡി.സാബൂസ്, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂര്‍, സക്കറിയകായക്കൂല്‍, പി.കെ.സരസ്വതി, കെ.നബീസബീവി എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് സി.സി.ശ്രീധരന്‍ കെ.രമേശന്‍, സി.വി. സോമനാഥന്‍, സി.വി. ഉണ്ണി, കെ.വത്സനാരായണ്‍ വി.പി.ഗോപിനാഥന്‍, പി.ഗംഗാധരന്‍, സി.പി. മനോജ്, മാവില പത്മനാഭന്‍, കെ.രഞ്ജിത്ത എന്നിവര്‍ നേതൃത്വം നല്‍കി