രാജീവന്‍ എളയാവൂരിന് വെട്ടേറ്റു–പിന്നില്‍ ലഹരിമാഫിയയെന്ന് സംശയം-
കണ്ണൂര്‍: കോണ്‍ഗ്രസ് നോതാവ് രാജീവന്‍ എളയാവൂരിന് വെട്ടേറ്റു.
ലഹരിമാഫിയ ലഹരിമാഫിയക്കെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് ഡിസിസി ജനറല്‍ സെക്രട്ടറികൂടിയായ രാജീവന്‍ എളയാവൂരിനെ കത്തിവാള്‍ കൊണ്ടു തലയ്ക്ക് വെട്ടിപരുക്കേല്‍പ്പിച്ചതെന്നാണ് പരാതി.
ഇന്ന് (ഞായറാഴ്ച്ച) രാത്രിയാണ് സംഭവം.
വെട്ടേറ്റ രാജീവന്‍ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു.
കഞ്ചാവും മദ്യവും വില്‍പ്പന നടത്തുന്ന സംഘത്തെ കുറിച്ച് പോലീസില്‍ പരാതി പറഞ്ഞുവെന്ന സംശയത്തിലാണ് രാജീവനെ ഈ സംഘത്തില്‍ പെട്ടവര്‍ ആക്രമിച്ചത്.
ലഹരി മാഫിയക്കെതിരേ പോലീസില്‍ പരാതി നല്‍കിയാല്‍ അവര്‍ക്കുണ്ടാകുന്ന അനുഭവമെന്തെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് രാജീവനെതിരേ അക്രമം നടത്തിയത്.
അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകണമെന്നും കണ്ണൂരില്‍ വേരുറപ്പിക്കുന്ന ലഹരിമാഫിയയെ നിയന്ത്രിക്കാന്‍ പോലിസ് അധികൃതര്‍ തയ്യാറാകണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ട.
ആക്രമണത്തില്‍ പരിക്കേറ്റ് കൊയിലി ആശുപത്രിയില്‍ കഴിയുന്ന രാജീവനെ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് സന്ദര്‍ശിച്ചു.