കോണ്‍ഗ്രസ് (എസ്) രാഷ്ട്രസുരക്ഷാദിനം ആചരിച്ചു
കണ്ടോന്താര്‍: രജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം കോണ്‍ഗ്രസ് (എസ്) കല്ല്യാശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രസുരക്ഷാദിനമായി ആചരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കണ്ടോന്താര്‍ സി.എച്ച് ഹരിദാസ് സ്മാരക മന്ദിരത്തിന്റെ പരിസരത്ത് നടന്ന ചടങ്ങ് പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് ബ്ലോക്ക് പ്രസിഡന്റ് ടി.രാജന് ഉദ്ഘാടനം ചെയ്തു.
പതാക ഉയര്‍ത്തിയതിന് ശേഷം കാര്‍ഗില്‍ യുദ്ധത്തില്‍ പരിക്ക് പറ്റി കടന്നപ്പള്ളിയിലെ വീട്ടില്‍ വിശ്രമിക്കുന്ന വിമുക്ത ഭടന് ശരത്ചന്ദ്രനെ ആദരിച്ചു.
പി.പ്രഭാകരന്, പി.വി.വിമല്‍കുമാര്‍, എം.അജയന്, അനില രാജന്, എം.കെ. വിജയന്, കെ.രാമചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.