ഓപ്പറേഷന്‍ കൂള്‍ലിപ് @ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ്

പരിയാരം: അപ്പന്‍ഡിക്‌സ് ശസ്ത്രക്രിയക്ക് വേണ്ടി അഡ്മിറ്റായ രോഗിയില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

വാര്‍ഡ് നമ്പര്‍ 708 ല്‍ അഡ്മിറ്റായ കെ.ക.സഹീര്‍(18) എന്ന രോഗിയില്‍ നിന്നാണ് 5 പാക്കറ്റ് നിരോധിത കൂള്‍ലിപ് എന്ന പുകയില ഉല്‍പ്പന്നം പിടികൂടിയത്.

ഇന്നലെ ഉച്ചക്ക് ശേഷം 2.30 നാണ് സംഭവം.

ശസ്ത്രിക്രിയക്ക് വേണ്ടി കൊണ്ടുപോകവെയാണ് ഇത് ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.

സൂപ്രണ്ട് ഡോ.കെ.സുദീപിന്റെ പരാതിയില്‍ പരിയാരം എസ്.ഐ രാഗവന്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയ ശേഷം സഹീറിന്റെ പേരില്‍ കേസെടുത്തു.