തിരിമറികള്‍ ഞെട്ടിക്കുന്നത്-ജീവനക്കാരന് സസ്‌പെന്‍ഷന്‍.

തളിപ്പറമ്പ്: തളിപ്പറമ്പിലെ ഒരു പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനത്തില്‍ ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തിരിമറി നടത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു. 

ഒരു നിക്ഷേപകന്‍ നല്‍കിയ പണം അടിച്ചുമാറ്റിയ സംഭവം പുറത്തായതിനെ തുടര്‍ന്ന് സഹകരണ വകുപ്പും സ്ഥാപന അധികൃതരും നടത്തിയ പരിശോധനയില്‍   ലക്ഷക്കണക്കിന്
രൂപയോളം തിരിമറി നടന്നതായി പ്രാഥമിക വിവരം ലഭിച്ചിരുന്നു.

ഈ പണം ബാങ്ക് അധികൃതര്‍ ഇടപെട്ട് തിരിച്ചടപ്പിച്ചിരുന്നു.

എന്നാല്‍ സഹകരണ വകുപ്പ് കര്‍ശനമായ നിലപാട് സ്വീകരിച്ചത് മൂലമാണ് ശിക്ഷാനടപടിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്.

സഹകരണ ഓഡിറ്റിംഗ് വിഭാഗം നടത്തിയ പരിശോധനയില്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.

പരിശോധനകള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നതായാണ് വിവരം.

തളിപ്പറമ്പിലെ ഏറ്റവും പഴയതും പാരമ്പര്യമുള്ളതുമായ ഈ ധനകാര്യസ്ഥാപനത്തില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നിരുന്നു.

ഈ സംഭവത്തില്‍ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു.

കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസിന് ഇത് സംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ അടുത്ത ദിവസം മുതല്‍ പ്രസിദ്ധീകരിക്കുന്നതാണ്.