ചോളനിരോധനം രാഹുല്‍ ഗാന്ധി ഇടപെടണം: ജോസ് ചെമ്പേരി
കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നും എത്തുന്ന ചോളവും ചോളത്തണ്ടും ഉപയോഗിച്ചാണ് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ ജീവിക്കുന്നത്.
എന്നാല്‍ കര്‍ണാടകം ഇതിന് നിരോധനം ഏര്‍പ്പെടുത്തിയതോടെ വയനാട്ടിലെ ക്ഷീരകര്‍ഷര്‍ വലിയ പ്രതിസന്ധിയിലാണെന്നും ഇത് അവരുടെ അന്നം മുട്ടിക്കുന്ന നടപടിയാണെന്നും കേരള കോണ്‍ഗ്രസ്(ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു.
വയനാട് എം.പി. കൂടിയായ രാഹുല്‍ ഗാന്ധി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കി ക്ഷീരകര്‍ഷകരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.