ചെറുതാഴം ട്രേഡ് സെന്റര്‍ തുറന്നു-സഹകരണരംഗത്തെ തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിക്കില്ലെന്ന് എം.വി.ഗോവിന്ദന്‍ എം.എല്‍.എ.

 

പിലാത്തറ: തെറ്റായ പ്രവണത ആരുടേതായാലും അംഗീകരിച്ച് സഹകരണ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാവില്ലെന്ന് എം.വി. ഗോവിന്ദന്‍ എം.എല്‍.എ.

ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായുള്ള വ്യാപാര സമുച്ചയം ചെറുതാഴം ട്രേഡ് സെന്റര്‍ പിലാത്തറയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രം പലവിധത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കെ ഈ രംഗത്തെ നിലനിര്‍ത്താന്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എം.വിജിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.

നവീകരിച്ച ഹാര്‍ഡ് വെയര്‍ ആന്‍ഡ് പെയിന്റ് ഷോറൂം മുന്‍ മന്ത്രി പി.കെ.ശ്രീമതിയും നവീകരിച്ച ഹോം അപ്ലയന്‍സസ് മുന്‍ എം.എല്‍.എ. എം.വി. ജയരാജനും ഉദ്ഘാടനം ചെയ്തു.

അപകട ഇന്‍ഷൂറന്‍സ് ആനുകൂല്യ വിതരണം മുന്‍ എം.എല്‍.എ. ടി.വി. രാജേഷ് വിതരണം ചെയ്തു.

ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരന്‍, എ.വി. രവീന്ദ്രന്‍, ഇ. രാജേന്ദ്രന്‍, എം.കെ. സൈബുന്നീസ, ജിഷി മോന്‍, കെ.പത്മനാഭന്‍, പി.പി.ദാമോദരന്‍, ഒ.വി.നാരായണന്‍, കെ.ബ്രിജേഷ് കുമാര്‍, വി.വിനോദ്, ബാലകൃഷ്ണന്‍ മുതുവടത്ത്, ബാങ്ക് പ്രസിഡന്റ് സി.എം.വേണുഗോപാലന്‍, സെക്രട്ടറി ആര്‍.പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.