ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ സി.ഐ.ടി.യു ധര്‍ണ നടത്തി.
തളിപ്പറമ്പ്: ടി.ടി.കെ.ദേവസ്വം പ്രസിഡന്റിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ( സി.ഐ.ടി.യു ) ന്റെയും ടെംപിള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ രാജരാജേശ്വര ക്ഷേത്രത്തിനു സമീപം പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.ഐ.മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് പി.ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിച്ചു.
സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കരുണാകരന്‍, ചെമ്പില്‍ കോ-ഓര്‍ഡിനേഷന് കമ്മറ്റി ജില്ലാ ട്രഷറര്‍ ടി.കെ.സുധി, എം.ശ്രീദേവി, പി.വി.സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി സി.വി.ദാമോദരന്‍ സ്വാഗതവും ഏരിയ സെക്രട്ടറി പി.മോഹനചന്ദ്രന്‍ നന്ദിയും പറഞ്ഞു.