ദമ്പതികള്‍ക്ക് മര്‍ദ്ദനം-യുവാവ് റിമാന്‍ഡില്‍.

പരിയാരം: ദമ്പതികളെ കല്ലുകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി പോലീസ് പിടിയിലായി.

പരിയാരം കുണ്ടപ്പാറയിലെ കുഴിമാക്കല്‍ വീട്ടില്‍ ജിനോ ജോസഫിനെയാണ്(27) പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

ആഗസ്ത് 27 നായിരുന്നു സംഭവം.

മുടിക്കാനം പെരുവളങ്ങയിലെ വില്‍ഫ്രഡ് വില്യം(57) ഭാര്യ മരിയ വല്‍സ(50)ല എന്നിവരെയാണ് കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതിന് ജിനോ ക്രൂരമായി മര്‍ദ്ദിച്ചത്.

ജിനോ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ച വിരോധത്തിനായിരുന്നു മര്‍ദ്ദനം.

കോടതിയില്‍ ഹാജരാക്കിയ ജിനോ ജോസഫിനെ റിമാന്‍ഡ് ചെയ്തു.