കുറുമാത്തൂര്‍ ബാങ്ക് മുക്കുപണ്ട പണയ കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു.
തളിപ്പറമ്പ്: കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുക്കുപണ്ട പണയ കേസിലെ പ്രതിയെ കോടതിവെറുതെ വിട്ടു.

പ്രമാദമായ കുറുമാത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുക്കുപണ്ട പണയ കേസിലെ പ്രതി ഒലിയന്റകത്ത് ഫാറൂഖിനെയാണ് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സാജിദ് അണ്ടത്തോട് വെറുതെ വിട്ടത്
28.10.1994 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
അന്നത്തെ ബാങ്ക് മാനേജര്‍ ആയിരുന്ന ടി. ഗോവിന്ദനെ കോടതി ശിക്ഷിച്ചിരുന്നുവെങ്കിലും പ്രതികളില്‍ ചിലര്‍ പ്രസ്തുത കാലയളവില്‍ വിചാരണ മധ്യേ ഒളിവിലായിരുന്നു.
പ്രതികള്‍ക്കുവേണ്ടി അഡ്വ. ഹബീബ് പണിക്കറകത്ത് ഹാജരായി.
ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി
യായിരുന്ന വി.എം ജോസഫ് ആണ് തുടരന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
