കോവിഡ് രോഗികളും മറ്റ് രോഗികളും ഒരേ വാര്‍ഡില്‍-പരിചരിക്കുന്നത് ഒരേ ജീവനക്കാര്‍.
പരിയാരം: കോവിഡ് രോഗികളെ മറ്റ് രോഗികള്‍ക്കൊപ്പം അഡ്മിറ്റ് ചെയ്തതായി പരാതി.
ജില്ലയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 3 കോവിഡ് രോഗികളെയാണ് മെഡിക്കല്‍ കോളേജിലെ 503-ാം വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തത്.
ഇവരെ പരിചരിക്കുന്ന നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അതേ വാര്‍ഡില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന മറ്റ് രോഗികളെയും പരിചരിക്കേണ്ടി വരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
മാര്‍ച്ച് 31 ന് മുമ്പായി മെഡിക്കല്‍ കോളേജില്‍ നടന്നുവരുന്ന നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ പല വാര്‍ഡുകളും അടച്ചിട്ട നിലയിലാണ്. നേരത്തെ കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയതുപോലെ പ്രത്യേക ഐസോലേഷന്‍ വാര്‍ഡുകള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അതിന് നിര്‍ദ്ദേശവും ഉണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.
വെന്റിലേറ്റര്‍ സൗകര്യം ആവശ്യമുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളേജിലേക്ക് അയക്കേണ്ടതുള്ളൂ എന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും സ്വകാര്യ ആശുപത്രികളില്‍ നിന്ന് പനി പരിശോധനയില്‍ കോവിഡ് ആണെന്നു കണ്ടാല്‍ ഉടനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന സ്ഥിതിയാണെന്നും, ഇവിടെ പ്രത്യേക സൗകര്യം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
നിലവിലുള്ള സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് ഏര്‍പ്പെടുത്താന്‍ സൗകര്യക്കുറവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.