ആള്‍ക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്-റവന്യൂ സംയുക്ത പരിശോധന-

കണ്ണൂര്‍: ജില്ലയില്‍ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കാനും പോലീസ്

പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ ഉണ്ടാക്കാന്‍ ജില്ലാ കലക്ടര്‍ എസ.ചന്ദ്രശേഖര്‍ ഉത്തരവിട്ടു.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് ഉത്തരവ്. 

വ്യാപാര സ്ഥാപനങ്ങള്‍, ഷോപ്പിങ്ങ് മാളുകള്‍, ബീച്ച് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകള്‍

എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സ്‌ക്വാഡുകളുടെ ചുമതല.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടായാല്‍ നിയമനുസൃത നടപടികള്‍ കൈക്കൊള്ളാനും അത് അതാത് ദിവസം ജില്ലാ കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

ശനിയാഴ്ച ആശുപത്രിയിലാക്കിയ പോസിറ്റീവ് കേസുകള്‍ 331-

ജനുവരി 22 ശനിയാഴ്ച 2916 പേര്‍ ആകെ ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍ അതില്‍ 331 പേര്‍ കോവിഡ് പോസിറ്റീവ് രോഗികളാണ്11.3 ശതമാനം. ജനുവരി ഒന്ന് മുതലുള്ള പോസിറ്റീവ്

കേസുകളില്‍ 47.1 ശതമാനം വര്‍ധനവുണ്ടായി. ശനിയാഴ്ചത്തെ ഐസിയു കേസുകള്‍ 76. ഐസിയു കേസുകളില്‍ 61.7 ശതമാനം വര്‍ധനവ്.