ടി.വി.നാരായണന്‍ സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടെറി.
തളിപ്പറമ്പ്: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രണ്ട് ദിവസം നീണ്ടുനിന്ന തളിപ്പറമ്പ് മണ്ഡലം സമ്മേളനം സമാപിച്ചു.
ചിറവക്കില്‍ എ.ആര്‍.സി മാസ്റ്റര്‍ നഗറില്‍ നടന്ന സമ്മേളനത്തില്‍ പുതിയ മണ്ഡലം സെക്രട്ടെറിയായി ടി.വി.നാരായണനെ സമ്മേളനം തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടെറി സി.പി.സന്തോഷ്‌കുമാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന കണ്‍ട്രോള്‍ കമ്മറ്റി ചെയര്‍മാന്‍ സി.പി.മുരളി സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ചിറവക്കില്‍ നിന്നും നൂറാംവാര്‍ഷിക വിളംബര ജാഥ നടന്നു.
തുടര്‍ന്ന് തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ ചേരുന്ന പൊതുസമ്മേളനം സി.പി.ഐ.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യുതോമസ് ഉദ്ഘാടനം ചെയ്തു.
