ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണം-സിപി.ഐ കല്യാശേരി മണ്ഡലം സമ്മേളനം.

പി.വി.ബാബു രാജേന്ദ്രന്‍ സി.പി.ഐ കല്യാശേരി മണ്ഡലം സെക്രട്ടെറി.

പിലാത്തറ: ദേശീയപാത അതോറിറ്റി ഡി.പി.ആര്‍.പുന:പരിശോധിക്കണമെന്ന് സി.പി.ഐ കല്യാശേരി മണ്ഡലം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ കലാവസ്ഥ മനസ്സിലാക്കാതെ ദേശീയപാത പ്രവൃത്തിതുടങ്ങിയതിന്റെ ഫലമായി മഴതുടങ്ങിയപ്പോള്‍ തന്നെ കേരളത്തില്‍ പലസ്ഥലത്തും കുന്നിടിച്ചലും റോഡില്‍ വിള്ളലും വെള്ളക്കെട്ടും മറ്റും ഉണ്ടായ സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്ന് പ്രമേയം പറയുന്നു.

പുതിയ മണ്ഡലം സെക്രട്ടെറിയായി പി.വി.ബാബു രാജേന്ദ്രനെ സമ്മേളനം തെരഞ്ഞെടുത്തു.