നവകേരളസദസ് ബഹിഷ്‌ക്കരിക്കില്ലെന്ന് സി.പി.ഐ ലോക്കല്‍ സെക്രട്ടെറി.
തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസ് ബഹിഷ്‌ക്കരിക്കുമെന്ന വാര്‍ത്ത ശരിയല്ലെന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ സെക്രട്ടെറി എം.രഘുനാഥ് അറിയിച്ചു.
സി.പി.ഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി നവകേരള സദസില്‍ പങ്കെടുക്കില്ലെന്ന് രാവിലെ കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞിരുന്നു.
അതിനെതിരെയാണ് സി.പി.ഐ നേതൃത്വം രംഗത്ത് വന്നിരിക്കുന്നത്. സി.പി.ഐ ലോക്കല്‍ സെക്രട്ടറി എം.രഘുനാഥിന്റെ നിഷേധക്കുറിപ്പ് അതേ രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.
ഇന്ന് ഉച്ചതിരിഞ്ഞ് തളിപ്പറമ്പില്‍ നടക്കുന്ന നവകേരള സദസ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി ബഹിഷ്‌കരിക്കുമെന്ന രീതിയില്‍ വരുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സെക്രട്ടറി എം.രഘുനാഥ് അറിയിച്ചു. മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ബഹിഷ്‌കരിക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ചിലര്‍ ബോധപൂര്‍വ്വം സോഷ്യല്‍ മീഡിയയിലും മറ്റും വ്യാജപ്രചരണം അഴിച്ചുവിടുകയാണ്. കള്ള വാര്‍ത്ത അവജ്ഞയോടെ തള്ളിക്കളയണമെന്നും സെക്രട്ടറി പറഞ്ഞു.
