നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു.

ചെറുപുഴ: നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു.

ഇന്ന് രാവിലെ 7.40 നായിരുന്നു അപകടം.

ബംഗളുരുവില്‍ നിന്നും ജിപ്സം ബോര്‍ഡുകളുമായി ചെറുപുഴയിലേക്ക് വരികയായിരുന്ന ലോറിയാണ് പാടിയോട്ടുചാല്‍ മച്ചിയില്‍ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കയറ്റം കയറിവരികയായിരുന്ന കാറിലിടിച്ച് മറിഞ്ഞത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഒരുഭാഗം തകര്‍ത്താണ് ലോറി റോഡിലേക്ക് മറിഞ്ഞത്.

കാറിന്റെ എയര്‍ബാഗുകള്‍ തുറന്നതിനാല്‍കെ.എല്‍-59 യു 2800 ഡെസ്റ്റര്‍ കാര്‍ ഓടിച്ചിരുന്ന ഇടവരമ്പ് സ്വദേശി എബിന്‍ ഗുരുതരമായി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി സ്വാമിക്കും നിസാര പരുക്കുകളുണ്ട്.

ഇരുവരെയും പാടിയോട്ടുചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരിങ്ങോത്തുനിന്നും എത്തിയ അന്ഗിശമനസേനയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.