കേരളത്തെ ദൈവത്തിന്റെ സ്വന്തംനാടാക്കിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് പന്ന്യന്‍ രവീന്ദ്രന്‍-

തളിപ്പറമ്പ്:ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ് ദൈവത്തിന്റ നാടായി കേരളത്തെ മാറ്റിയതെന്ന് സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നാടിന്റെ സാമൂഹ്യ സാഹചര്യങ്ങള്‍ മാറ്റിയ പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

സാതന്ത്ര്യ സമര സേനാനിയും മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.വി. മൂസാന്‍കുട്ടി മാസ്റ്റര്‍, സി.പി.ഐ നേതാവും എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന സി.കൃഷ്ണന്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്‌കുമാര്‍ അനുസ്മരണ പ്രഭാഷണവും, സംസ്ഥാന കൗണ്‍സിലംഗം വി.പി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണവും നടത്തി.

സി.പി.ഐ.സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.സന്തോഷ്‌കുമാര്‍, കോമത്ത് മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

സി.പി.ഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.നാരായണന്‍, പി.ലക്ഷ്മണന്‍, ജനയുഗം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി .കെ. അബ്ദുള്‍ ഗഫൂര്‍, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടരി പി.എ. ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.

സി.പി.ഐ. തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി.കണ്ണന്‍ സ്വാഗതം പറഞ്ഞു.