സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
തളിപ്പറമ്പ്: സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
ഒക്ടോബര്‍ 30 ന് തിങ്കളാഴ്ച്ച രാവിലെ 10 നാണ് മാര്‍ച്ച്.
ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍ ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചുവെന്ന പേരില്‍ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുക.
