സി.പി.ഐ മാതമംഗലം ലോക്കല്‍ കമ്മറ്റി കാല്‍നടപ്രചരണ ജാഥ.
മാതമംഗലം: സി പി ഐ മാതമംഗലം ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ കാല്‍നടജാഥ വെള്ളോറയില്‍ സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.

രവീന്ദ്ര പണിക്കര്‍ അധ്യക്ഷത വഹിച്ചു.
അജിത് കുമാര്‍ അനിക്കം, വിനോദ് വെള്ളോറ, പി.പ്രേമ എന്നിവര്‍ പ്രസംഗിച്ചു.
മാതമംഗലം ബസാറില്‍ നടന്ന സമാപന സമ്മേളനം സിപിഐ ജില്ല എക്‌സിക്യൂട്ടിവ് അംഗം താവം ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
കണ്ണാട ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു.
പി.രാമകൃഷ്ണന്‍, കെ.ആര്‍.ചന്ദ്രകാന്ത എന്നിവര്‍ പ്രസംഗിച്ചു.
