പി.കൃഷ്ണപിള്ളയുടെ 75-ാം ചരമവാര്‍ഷികദിനം ആചരിച്ച് സി.പി.ഐ.
തളിപ്പറമ്പ്: സി.പി.ഐ.സ്ഥാപക സംസ്ഥാന സെക്രട്ടെരി പി. കൃഷ്ണപിള്ളയുടെ 75-ാം ചരമവാർഷികത്തോടനുബന്ധിച്ച് സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും പൊതുയോഗവും നടത്തി.

സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി പി.കെ.മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ, കോമത്ത് മുരളീധരൻ, ടി.വി.നാരായണൻ, സി.ലക്ഷ്മണൻ, എ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
എം. രഘുനാഥ്, ഇ.സി. മനോഹരൻ, എം.വി.സുഭാഷ്, ഒ.വി.പ്രമോദ്, സൂര്യ സോമൻ, വി.വി.രാജേഷ്, പയ്യരട്ട ശാന്ത, എ.കെ. ശോഭന, വി.നിഷ എന്നിവർ നേതൃത്വം നൽകി.
