എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി.

തളിപ്പറമ്പ്: എന്‍.ഡി.എ സ്ഥാനര്‍ത്ഥിയുടെ അഭ്യര്‍ത്ഥന നോട്ടീസ് വിതരണം സി.പി.എം തടഞ്ഞതായി പരാതി.

ഇന്ന് വൈകീട്ട് മാവിച്ചേരിയില്‍ സമ്പര്‍ക്കം ചെയ്യുകയായിരുന്ന ബി ജെ പി മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസ്, ഏരിയ പ്രസിഡന്റ് വി.പി.കുഞ്ഞിരാമന്‍ എന്നിവരെ സി പി എം പഞ്ചായത്ത് മെമ്പര്‍ എം.ബാലകൃഷ്ണന്റെ നേതൃതത്തിലാണ് തടഞ്ഞതെന്ന് ബി ജെ പി നേതാക്കള്‍ പറഞ്ഞു.

പ്രവര്‍ത്തനം നടത്താന്‍ അനുവദിക്കാതിരിക്കുകയും അസഭ്യം പറഞ്ഞ് തടഞ്ഞുവയ്ക്കുകയും ചെയുകയായിരുന്നു. മറ്റൊരു സംഘം കുറ്റ്വേരി ജംഗ്ഷനില്‍ പോസ്റ്ററുകള്‍ കീറി നശിപ്പിക്കുകയും ചെയ്തു.

തെരഞ്ഞടുപ്പ് രാജയഭീതി പൂണ്ട സി പി എം സംഘം ബോധപൂര്‍വ്വം എന്‍ ഡി എനേതാക്കളെ തടയുകയും തടസപ്പടുത്തുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.

സംഘര്‍ഷവസ്ഥ സൃഷ്ടിച്ച് പ്രവര്‍ത്തനം തടസപ്പെടുത്തനാണ് തീരുമാനമെങ്കില്‍ എന്തു വില കൊടുത്തും നേരിടുമെന്ന് എന്‍ ഡി എ തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.