മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ട്- മന്ത്രി എം.വി.ജി.

പഴയങ്ങാടി: മാധ്യമങ്ങള്‍ക്ക് വര്‍ത്തമാനകാലത്ത് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍.

പഴയങ്ങാടിയില്‍ സി പി എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ ഒരു തരത്തിലും അവഗണിക്കാനാവില്ല. ആശയ സ്വരൂപണം വലിയ കാര്യമാണ്.

ആശയം മനസ്സില്‍ പതിച്ചാല്‍ കേവലമായ ആശയം മാത്രമല്ല. ഭൗതിക ശക്തിയായി മാറും. ആശയം സമൂഹത്തെ തന്നെ മാറ്റിമറിക്കും.  ചിലപ്പോള്‍ പിന്നോട്ടടിപ്പിക്കും. ഇതിന് ദ്വന്ദാത്മകതയുണ്ട്.

കേരളത്തിലും ഇന്ത്യയിലും വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് വര്‍ഗ താല്പര്യപ്രകാരമാണ്.

ഇതിനായി വാര്‍ത്തകള്‍ ചമച്ചുണ്ടാക്കുന്നു. ഭരണ വര്‍ഗ്ഗത്തിനു വേണ്ടിയാണ്. കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ്.

സാമ്പത്തിക താല്പര്യം സംരക്ഷിക്കാന്‍ മാധ്യമ താല്പര്യങ്ങളെ ഉപയോഗിക്കുന്നു.

ആശയ പ്രചരണത്തിന് കോര്‍പ്പറേറ്റുകള്‍ക്കായി ചില മാധ്യമങ്ങള്‍ അരൂപിയായാണ് പ്രവര്‍ത്തിക്കുന്നത്.

സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇവര്‍ പറയുക. ചെയ്യുന്നത് മറ്റൊന്നാണ്.

മൂലധനം നിക്ഷേപിക്കുന്നത് ലാഭത്തിനാണ്. മാധ്യമ മൂലധനം നിക്ഷേപത്തിന് ലാഭമുണ്ടാവുന്നതോടൊപ്പം , ഭരണവര്‍ഗത്തിന്റെ ആശയ പ്രചരണം കൂടി ശക്തിപ്പെടുത്തുന്നു.

വര്‍ഗസമരത്തിന് മുന്നില്‍ ഏത് ബൂര്‍ഷ്വാസിയും തകര്‍ന്ന് വീഴുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിനോട് വൈരനിര്യാതനബുദ്ധിയുള്ളവരായിരുന്നു കേരളത്തിലെ മാധ്യമങ്ങള്‍ എന്ന് മാധ്യമ പ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ പറഞ്ഞു.

ദേശീയ മാധ്യമങ്ങള്‍ ഭരണ വര്‍ഗത്തിന് കീഴ്‌പ്പെട്ടിരിക്കുന്നു. ഡോ.വി ശിവദാസന്‍ എം പി അധ്യക്ഷത വഹിച്ചു.സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, എം.വിജിന്‍ എം.എല്‍.എ,

എം.വി.രാജീവന്‍, അഡ്വ.ബി അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. സി കെ പി പത്മനാഭന്‍ സ്വാഗതം പറഞ്ഞു. ചിത്രകാര കൂട്ടായ്മയില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിച്ചു.