ആര്‍.എസ്.എസിനെപോലെ മുസ്ലിംലീഗ് മതതീവ്രവാദം പ്രചരിപ്പിക്കുന്നു-കോടിയേരി

പഴയങ്ങാടി: മുഖ്യമന്ത്രിയെ ജാതിയപരമായി അധിക്ഷേപിച്ച മുസ്‌ലിം ലീഗിനെ കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സി പി എം ജില്ലാ സമ്മേളന നഗരിയില്‍ മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ എസ് എസിനെ പോലെ മതതീവ്രവാദം നടപ്പിലാക്കാന്‍ മുസ്ലിം ലീഗും തയാറടെക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

മുസ്ലിംലീഗ് മതേരതര ജനാധിപത്യ കക്ഷിയാണെന്നാണ് അവര്‍ സ്വയം പറയുന്നതെന്നും അതിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോള്‍ തന്നെ ലീഗില്ലാതെ ഭരിക്കാനുള്ള ശേഷി ഇടതുപക്ഷം തെളിയിച്ചിട്ടുണ്ടെന്നും കോടിയേരി വ്യക്തമാക്കി.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്. സി.ക്കു വിടുന്നതുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് നടത്തുന്ന സമര പ്രചരണ കോലാഹലം ആത്മാര്‍ഥത ഇല്ലാത്തതും ലീഗിനെ അണികളെ കബളിപ്പിക്കുന്നതുമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വഖഫ് ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ച കൊണ്ടാണ് നിയമനം പി.എസ്.സി.ക്ക് വിടാന്‍ തീരുമാനിച്ചത്.

ബില്ല് ശബ്ദവോട്ടോടെ നിയമസഭ പാസ്സാക്കിയപ്പോള്‍ ലീഗ് അനുകൂലിക്കുകയാണ് ചെയ്തത്.

മതപരമായ ധൃവീകരണം സൃഷ്ടിക്കാനുള്ള ആസൂത്രിത ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിയുടെ ആശയമാണ് മുസ്ലീം ലീഗിനെ നയിക്കുന്നത്. അതിന്റെ തെളിവാണ് കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന റാലിയും പ്രസംഗങ്ങളും