സി.എം.പി.പിലാത്തറ ഏരിയാ കമ്മറ്റിയുടെ ആദരം-2021- 13 ന് സന്‍സാര്‍ ഓഡിറ്റോറിയത്തില്‍-

പരിയാരം: സി.എം.പി. പിലാത്തറ ഏരിയാ കമ്മറ്റഇയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആദരം 2021 ഡിസംബര്‍ 13 ന് തിങ്കളാഴ്ച്ച വൈകുന്നേരം 4.30 ന് സന്‍സാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

അഡ്വ.സജീവ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സി.എം.പി.ഏരിയാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.

സി.എം.പി.ജില്ലാ  സെക്രട്ടറി സി.സുനില്‍കുമാര്‍, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എസ്.കെ.പി.സക്കറിയ, സി.എം.പി സംസ്ഥാന കമ്മറ്റി അംഗം സി.എ ജോണ്‍ എന്നിവര്‍ പ്രസംഗിക്കും.

വ്യത്യസ്ത മോഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ചടങ്ങില്‍വെച്ച് ആദരിക്കും. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.കെ.സുദീപ്, നന്ദകുമാര്‍, പി.പി.സീത,

അഡ്വ.കെ.വി.കൃഷ്ണപ്രഭ, ആഷി പോള്‍, ആന്‍ മരിയ ബിജു, ഋഷികേശ് സതീശന്‍, അല്‍ഡ രാഘവന്‍, എം.മുഹമ്മദ് എന്നിവരെയാണ് ആദരിക്കുക.