കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു-എം.വി.ജയരാജന്‍- ജില്ലാ സമ്മേളനം-ജനകീയഫണ്ട് ഏറ്റുവാങ്ങി-
പിലാത്തറ: കേന്ദ്ര സര്‍ക്കാറിന്റെ നയം മാറ്റാതെ പെട്രോളിയം ഉല്പന്നങ്ങളുടെ വില നിയന്ത്രിക്കാനാകില്ലെന്ന് സി പി എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ പറഞ്ഞു.
അറുപത് രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണ്.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാടായി ഏരിയയിലെ മുഴുവന്‍ ബ്രാഞ്ചുകളില്‍ നിന്നും ശേഖരിച്ച ജനകീയ ഫണ്ട് വിവിധ കേന്ദ്രങ്ങളില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിലാത്തറയില്‍ സി.എം.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റി അംഗം ടി.വി. രാജേഷ്, ഏരിയാ സെക്രട്ടറി കെ.പത്മനാഭന്‍, എ.വി.രവീന്ദ്രന്‍, എം.വി.ശകുന്തള, എം.വി.രാജീവന്‍, പി.പ്രഭാവതി എന്നിവര്‍ പങ്കെടുത്തു.
ചന്തപ്പുരയില്‍ നിന്നു തുടങ്ങി പിലാത്തറ, ആണ്ടാംകൊവ്വല്‍, പഴയങ്ങാടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജനകീയഫണ്ട് സ്വീകരിക്കല്‍ ഏഴോത്ത് സമാപിച്ചു.
സി പി എം മാടായി, മാടായി നോര്‍ത്ത് എന്നീ ലോക്കല്‍ കമ്മിറ്റികള്‍ ശേഖരിച്ച ജില്ലാ സമ്മേളന ഫണ്ട് പഴയങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ഏറ്റുവാങ്ങി.
പരിപാടിയില്‍ മാടായി നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എം.രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മാടായി ലോക്കല്‍ സെക്രട്ടറി പി.വി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എം വേണുഗോപാലന്‍, വി.വിനോദ്, പി.ജനാര്‍ദ്ദന്‍ എന്നിവര്‍ സംസാരിച്ചു.