ചുവപ്പണിഞ്ഞ് ചരിത്രമാവാന്‍ എരിപുരം ഒരുങ്ങി–സി.പി.എം ജില്ലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പഴയങ്ങാടി: ചുവപ്പണിഞ്ഞ് എരിപുരം, സി.പി.എം ജില്ലാ സമ്മേളനം ചരിത്രമാവും.
ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി എരിപുരത്ത് ഇതാദ്യമായി ജില്ലാസമ്മേളനം എത്തുമ്പോള്‍ ആവേശക്കൊടുമുടിയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.
ചുവപ്പണിഞ്ഞ സമരപോരാട്ടങ്ങളുടെ കഥ പറയുന്ന ചിത്രങ്ങളാലും, കൊടിതോരണങ്ങളാലും അലങ്കൃതമാണ് എരിപുരത്തെ പാതയോരങ്ങള്‍ മുഴുവന്‍.
എരിപുരത്തേക്കെത്തുന്ന എല്ലാ ഉള്‍നാടന്‍ റോഡുകളും, ഊടുവഴികള്‍ പോലും ചുവപ്പു കൊണ്ടു നിറഞ്ഞു. ജില്ലയിലെ പ്രമുഖരായ 52 ചിത്രകാരന്മാരാണ് ചിത്രകാര കൂട്ടായ്മയില്‍ പങ്കെടുത്തത്.
രണ്ട് മാസം മുമ്പ് തന്നെ സംഘാടക സമിതി രൂപീകരിക്കുകയും ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
ദേശീയ നേതാക്കളുള്‍പ്പടെ നിരവധി പേര്‍ എരിപുരത്തും സമീപ പ്രദേശങ്ങളിലും അനുബന്ധ പരിപാടികള്‍ക്ക് എത്തി.
പൊളിറ്റ്ബ്യൂറോ അംഗം ഹനന്‍മുള്ള ആയിരുന്നു കര്‍ഷകസംഗമം ഉദ്ഘാടനം ചെയ്തത്.
തുടര്‍ന്ന് ട്രേഡ് യൂണിയന്‍ സമ്മേളനം, വനിത സംഗമം, യുവജന വിദ്യാര്‍ത്ഥി സംഗമം, കുട്ടികളുടെ കൂടിച്ചേരല്‍, പ്രവാസി സംഗമം, വിവിധ സെമിനാറുകള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഇടയിലും നല്ല പങ്കാളിത്തം ആയിരുന്നു. നൂറ് കേന്ദ്രങ്ങളില്‍ സാംസ്‌ക്കാരിക സദസ് നടത്തി.
ഇരുന്നൂറ്റി മുപ്പത് കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. ദേശീയ നേതാക്കളായ ഹനന്‍മുള്ള, എം.എ.ബേബി, പി.കെ.ശ്രീമതി, കെ.കെ.ശൈലജ , എളമരം കരീം എന്നിവരും തോമസ് ഐസക്ക്,
എം.വി.ഗോവിന്ദന്‍, സി.എസ.സുജാത, എ.എ.റഹീം, എം.സ്വരാജ്, പി.എ.മുഹമ്മദ് റിയാസ്, പി കെ ബിജു ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.
പ്രതിനിധി സമ്മേളനം പത്തിന് 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ബാന്റ് മേളങ്ങളും വര്‍ണബലുണുകളും ചെമ്പതാകകളും മുത്തുക്കുടകളുമേന്തി സമ്മേളനത്തിനു മുന്നോടിയായി പഴയങ്ങാടിയില്‍ വര്‍ണ്ണാഭമായ വിളംബര ഘോഷയാത്ര നടന്നു.
ജില്ലാ സെകട്ടറി എംവി ജയരാജന്‍, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, ജില്ല കമ്മിറ്റി അംഗങ്ങളായ ഒ.വി.നാരായണന്‍,
പി.പി.ദാമോദരന്‍, എം.വിജിന്‍ എം.എല്‍.എ, ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍ എന്നിവര്‍ നേതൃത്വം നല്‍കി. നീലാംബരി ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു.