സി.പി.എം നഗരസഭാ ഓഫീസ് മാര്‍ച്ച് നാളെ.
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ(ആഗസ്റ്റ്-29) സി.പി.എം പ്രതിഷേധമാര്‍ച്ച് നടത്തും.
പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കുക, മാസങ്ങളായി കത്താത്ത തെരുവ് വിളക്കുകള്‍ കത്തിക്കുക, കുത്തഴിഞ്ഞ ട്രാഫിക് സംവിധാനം പരിഷ്‌ക്കരിക്കുക, വായനശാലകള്‍ക്ക് പ്രസിദ്ധീകരണങ്ങളുടെ തുക നല്‍കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക, ജനോപകാരപ്രദമായ ബസ്റ്റാന്റ് സ്ഥാപിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്.
രാവിലെ 10 ന് നടക്കുന്ന മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.