സിപിഎം. തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി
തളിപ്പറമ്പ്: സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിന് തുടക്കമായി.
മൊറാഴ കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (സ്റ്റംസ് കോളേജ്) സമ്മേളനനഗരിയില്‍ പതാകയുയര്‍ന്നു.
സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
15 ലോക്കലുകളില്‍ നിന്നായി 150 പ്രതിനിധികളും, 21 ഏരിയാ കമ്മറ്റി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളുമാണ് പങ്കെടുക്കുന്നത്.
സമ്മേളനം ഞായറാഴ്ച സമാപിക്കും.
നാളെ വൈകിട്ട് മൂന്നിന് മൊറാഴ സ്റ്റംസ് കോളേജ് കേന്ദ്രീകരിച്ച് ചുവപ്പ് വൊളന്റിയര്‍മാരുടെ മാര്‍ച്ചും ബഹുജന പ്രകടനവും നടക്കും.
വൈകീട്ട് നാലിന് ഒഴക്രോത്ത് പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം പി. മോഹനന്‍ ഉദ്ഘാടനം ചെയ്യും.