നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ചാല്‍ മൂന്നാംതവണയും അധികാരത്തിലെത്താമെന്ന് കോടിയേരി ബാലകൃഷ്ണന്‍-

തലശേരി: നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാവുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.

അധികാരം വ്യക്തിപരമായ കാര്യത്തിന് ഒരിക്കലും ഉപയോഗിക്കരുതെന്നും ദുര്‍ബ്ബല വിഭാഗത്തിന്റെ ഉന്നമനത്തിനാവണം ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരിക്കലും അധികാര ദല്ലാളന്മാരാവരുത്, നല്ല പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ തുടര്‍ച്ചയായി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തില്‍ വരാനാവുമെന്ന് തലശ്ശേരി ഏരിയാ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കവേ കോടിയേരി പറഞ്ഞു.

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കണം. സി.പി.എം മുന്‍കൈയ്യെടുത്ത് അക്രമസംഭവങ്ങള്‍ ഉണ്ടാക്കില്ല- അതായിരിക്കും പാര്‍ട്ടിയുടെ സമീപനം.

അഴിമതി രഹിത ഭരണമാണ് ഇടത് മുന്നണി കാഴ്ചവയ്ക്കുന്നത്. ഇത് അഴിമതികള്‍ ഒട്ടുമില്ലാത്ത ഭരണമായി മാറ്റണം കിഫ്ബിക്കെതിരെ സി.എ.ജിയെ മുന്നില്‍ നിര്‍ത്തിയുള്ള ആക്രമണമാണിപ്പോള്‍ നടക്കുന്നത് എല്‍.ഡി.എഫ് ഭരിക്കുമ്പോള്‍ വികസനം പാടില്ലെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.

നമുക്കനുകൂലമായി ചിന്തിക്കുന്നവരെ പ്രാദേശികമായി ഒപ്പം കൂട്ടാന്‍ കഴിയണം കോണ്‍ഗ്രസുകാര്‍ ഉഴുതുമറിച്ച മണ്ണില്‍ ബി ജെ.പിക്ക് കടന്നു വരാന്‍ എളുപ്പമായെന്ന് കോടിയേരി ചൂണ്ടികാട്ടി.

യുക്തിബോധവും ശാസ്ത്ര ബോധവും ചരിത്രബോധവുമുള്ള വൈജ്ജാനിക സമൂഹമാക്കി കേരള ജനതയെ മാറ്റാന്‍ സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു പുഞ്ചയില്‍ നാണു നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ ടി.പി.ശ്രീധരന്‍ സ്വാഗതം പറഞ്ഞു.

വാഴയില്‍ ശശി അനുശോചന പ്രമേയവും എം.സി.പവിത്രന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു സി.കെ.രമേശന്‍ അധ്യക്ഷത വഹിച്ചു.

അഡ്വ.എ.എന്‍.ഷംസിര്‍ എം.എല്‍ എ, മുന്‍ എം.എല്‍.എ.ജയിംസ് മാത്യു, കാരായി രാജന്‍, പി.ശിവദാസന്‍ എം.പി., ടി.എ.മധുസൂദനന്‍ ,അഡ്വ.പി.ശശി, പി.വി.ഗോവിന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.