സി.പി.എം. തളിപ്പറമ്പ് ഏരിയാ സമ്മേളനം 20, 21 തീയതികളില്‍-ഇന്ന് ആദ്യകാലപ്രവര്‍ത്തക സംഗമം-

തളിപ്പറമ്പ്: സി.പി.എം തളിപ്പറമ്പ് ഏരിയാ സമ്മേളനം നവംബര്‍ 20,21 തീയതികളില്‍ കൂവോട് എ.കെ.ജി സ്‌റ്റേഡിയത്തിലെ പി.വാസുദേവന്‍നഗറില്‍ നടക്കും.

20 ന് രാവിലെ കേന്ദ്രകമ്മറ്റഇ അംഗവും മന്ത്രിയുമായ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധപരിപാടികള്‍ ഇതിനകം നടന്നുകഴിഞ്ഞു.

ഇന്ന് വൈകുന്നേരം അഞ്ചിന് കൂവോട് വെച്ച് ആദ്യകാലപാര്‍ട്ടി പ്രവര്‍ത്തക സംഗമവും ആദരിക്കലും നടക്കും സംസ്ഥാനകമ്മറ്റി അംഗം കെ.പി.സഹദേവന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍ പ്രസംഗിക്കും.

ഏരിയാ സമ്മേളനം ചരിത്രസംഭവമാക്കി മാറ്റാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു.