സി.പി.എം മാടായി ഏരിയാ സമ്മേളനം നവംബര്‍ 2,3 തീയതികളില്‍ പാണപ്പുഴയില്‍-വോളിബോളിന്റെ മണ്ണ് സമ്മേളനത്തിനൊരുങ്ങി.
പരിയാരം: സിപിഐ(എം) മാടായി ഏരിയാസമ്മേളനം നവംബര്‍ 2,3 തീയ്യതികളില്‍ പാണപ്പുഴയില്‍ വെച്ച് നടക്കുമെന്ന് ഏരിയാ സെക്രട്ടറി കെ.പത്മനാഭന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പാണപ്പുഴ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ സി.വി.ദാമോദരന്‍ നഗറിലാണ് സമ്മേളനം നടക്കുക. ഏരിയയിലെ 231 ബ്രാഞ്ച് സമ്മേളനങ്ങള്‍ ചേരുകയും അതില്‍ ഏരിയയിലെ 4206 പാര്‍ടി മെമ്പര്‍മാര്‍ പങ്കെടുക്കുകയും ചെയ്തു.
231 ബ്രാഞ്ച് സമ്മേളന ങ്ങള് തെരഞ്ഞെടുത്ത 815 പ്രതിനിധികള്‍ പങ്കെടുത്ത് കൊണ്ട് 12 ലോക്കല്‍ സമ്മേള നങ്ങളും പൂര്‍ത്തിയാക്കി.
ലോക്കല്‍ സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും ഏരിയാ കമ്മറ്റി അംഗങ്ങളും മേല്‍കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പടെ 200 പേര് ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കും.
നവംബര്‍ ഒന്നിന് വൈകുന്നേരം മൂന്നിന് എടക്കോം കണാരം വയലിലെ ജോസ് രക്തസാക്ഷി സ്മാരകത്തില്‍ നിന്നും പതാക ജാഥ നടക്കും.
നവംബര്‍ 2 ന് രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തലോടെ സമ്മേളനം ആരം ഭിക്കും. 2 ദിവസം ചേരുന്ന സമ്മേളനം ഏരിയയിലെ പാര്‍ടി സംഘടന സംബന്ധിച്ച് വിശദമായി പരിശോധിക്കും.
സമ്മേളനം പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം. ഇ പി ജയരാജന് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജന്, കെ പി സഹദേവന്, ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദന് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോവിഡ് സാഹചര്യമായതിനാല്‍ റാലിയും, വളണ്ടിയര്‍ മാര്‍ച്ചും ഒഴി വാക്കിയാണ് സമ്മേളനം ചേരുന്നത്. അനുബന്ധമായി വിവിധ പരിപാടികള്‍ നടന്നുവരികയാണ്.
23 ന് വോളിബോള്‍ മല്‍സരവും 24 ന് വര്‍ഗീയത ഉയര്‍ത്തുന്ന വെല്ലുവിളികള്‍ സെമിനാറും നടന്നുകഴിഞ്ഞു.
26 ന് ഏര്യം ഇ എം.എസ് നഗറില്‍ കേരള വികസനത്തിന്റെ ഇടതുപക്ഷ ബദല്‍ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ സി.കെ.പി.പത്മനാഭന് ഉദ്ഘാടനം ചെയ്യും.
27 ന് വിവിധ ബ്രാഞ്ചുകളില്‍ പതാകദിനവും ഫണ്ട് ശേഖരണവും നടക്കും. 28 ന് ഓണ്‍ലൈനില്‍ അലോഷിയുടെ ഗസല്‍, 29, 30, 31 തീയതികളില്‍ ചരിത്ര-ചിത്ര-പുസ്തക പ്രദര്‍ശനം ജില്ലാ കമ്മറ്റി അംഗം ഒ.വി.നാരായണന് ഉദ്ഘാടനം ചെയ്യും.
30 ന് പ്രതിഭാ സംഗമവും അനുമോദനവും ടി.വി.രാജേഷും 31 ന് നടക്കുന്ന സാംസ്ക്കാരിക സമ്മേളവും നാടകോത്സവവും ജില്ലാ കമ്മറ്റി അംഗം പി.പി.ദാമോദരനും ഉദ്ഘാടനം ചെയും.
ആദ്യമായി പാണപ്പുഴയില്‍ നടക്കുന്ന സമ്മേളനം വന്‍ വിജയമാക്കി മാറ്റാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ സി.എം.വേണുഗോപാലന്‍, പി.പി.പ്രകാശന്, കെ.കുഞ്ഞിരാമന്, കെ.പി.വിജയന് എന്നിവരും പങ്കെടുത്തു.
