മോദിയുടെ ഭരണം സ്ത്രീകളുടെ ജീവിതം ദുസഹമാക്കി–സി.എസ്.സുജാത-
പിലാത്തറ: മോദിയുടെ ഭരണത്തില്‍ സ്ത്രീകളുടെ ജീവിതം അനുദിനം ദുസ്സഹമായികൊണ്ടിരിക്കുകയാണെന്ന് മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി സി എസ് സുജാത.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മണ്ടൂരില്‍ വനിത സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
പാചകവാതക വിലയും, ഇന്ധന വിലയും നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഗാര്‍ഹിക പീഡനം വര്‍ധിക്കുന്നതിനും കുറവില്ല.
കുറ്റവാളികള്‍ രക്ഷപ്പെടുകയും ചെയ്യുന്നു. പട്ടിണി കിടക്കേണ്ടി വരുന്ന സ്ത്രീകള്‍ കുഞ്ഞുങ്ങളെ പോലും വില്‍ക്കുന്ന അവസ്ഥയിലാണ് രാജ്യം.
സ്ത്രീ സംവരണ ബില്ലുകള്‍ ഒന്നും പാര്‍ലമെന്റില്‍ പോലും ചര്‍ച്ചചെയ്യപ്പെടുന്നില്ല. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിലൂടെ സ്ത്രീകളുടെ ജീവിതമാണ് കൂടുതലും കഷ്ടത്തിലാവുന്നെതന്നും അവര്‍ പറഞ്ഞു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതി, ജില്ല കമ്മിറ്റി അംഗങ്ങളായ ഒ. വി നാരായണന്‍, എം വി ജിന്‍ എംഎല്‍എ, പി.കെ.ശ്യാമള,
മാടായി ഏരിയ സെക്രട്ടറി കെ.പത്മനാഭന്‍, പി.പി.തമ്പായി, എം.വി.ശകുന്തള, ആര്‍.അജിത, എം.വി.രവി എന്നിവര്‍ പങ്കെടുത്തു. സി.എം.വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.