കരകൗശലങ്ങളുടെ കൗശലഭംഗി നുകര്‍ന്ന് പയ്യന്നൂര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍-
പയ്യന്നൂര്‍: ഭാരത സര്‍ക്കാര്‍ കേന്ദ്ര വസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള തൃശൂര്‍ കരകൗശല സേവന കേന്ദ്രവും പയ്യന്നൂര്‍ ഫോക് ലാന്റും, പയ്യന്നൂര്‍ കോളേജ് ഐ.ക്യു.എസിയും സംയുക്തമായി ചേര്‍ന്ന് പയ്യന്നൂര്‍ കോളേജില്‍ നടത്തുന്ന ത്രിദിന കരകൗശല ബോധവല്‍ക്കരണ പരിപാടി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാര്‍ത്ഥന വിജയന്റെ അധ്യക്ഷതയില്‍ പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.വി.എം സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. അസി.ഡയറക്ടര്‍ ഡോ.എം.പി.സജി, ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ.വി.രമേശന്‍, ഡോ.കെ.വി.സുജിത്ത്, ഫോക്‌ലാന്റ് ചെയര്‍മാന്‍ ഡോ.വി.ജയരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിലെ വിവിധ കരകൗശലമേഖലകളെ പ്രതിനിധീകരിച്ച് ബിധുല (മണ്‍പാത്രനിര്‍മ്മാണം, കോഴിക്കോട്) അജിത സുന്ദരന്‍ (കെയിന്‍ ആന്റ് ബാംബു, തൃശ്ശൂര്‍), പ്രിയ ഗോപാല്‍ (ചുമര്‍ചിത്രം, തളിപ്പറമ്പ്), ഡോ.മീര (പ്രകൃതി വര്‍ണ്ണം, മാക്രേം, തൃശ്ശൂര്‍), നസീറ (ഹാന്റ് എംബ്രോയിഡറി, വയനാട്), കുഞ്ഞമ്പു (ബെല്‍മെറ്റല്‍ ക്രാഫ്റ്റ് പയ്യന്നൂര്‍), മുഹമ്മദ് സഫ്വാന്‍ ( കോകനട്ട് ഷെല്‍ ക്രാഫ്റ്റ് കാസറഗോഡ് ) രാജു (തെയ്യം ആടയാഭരണങ്ങള്‍, ചെറുവത്തൂര്‍ ) വി.എം.രജിത(നെറ്റിപ്പട്ടം, നീലേശ്വരം), റോസ്‌ലി (സ്‌ക്രൂപൈന്‍, കൊടുങ്ങല്ലൂര്‍) തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
സോദാഹരണ ക്ലാസുകളും കരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സിബി മൈക്കിള്‍, കാതറിന്‍ ജോസ്, കെ.സുരേശന്‍, സതീഷ് ബങ്കളം, നീനു സുകുമാരന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.