പി.പി.കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ സി.വി.പത്മാവതി(76)നിര്യാതയായി.

കണ്ണൂര്‍: പരിസ്ഥിതി പ്രവര്‍ത്തകനും മാടായിപ്പാറ സംരക്ഷണ സമിതി, കിഡ്‌നി കെയര്‍ കേരള എന്നിവയുടെ ചെയര്‍മാനുമായ പി.പി.കൃഷ്ണന്‍ മാസ്റ്ററുടെ ഭാര്യ സി.വി.പത്മാവതി(76)നിര്യാതയായി.

കണ്ണൂര്‍ സൗത്ത് ബസാറില്‍ ഇബ്രാഹിം കുട്ടി റോഡിനടുത്ത് കൃഷ്ണപ്രസാദത്തിലാണ് താമസം.

പാപ്പിനിശ്ശേരിപി.എച്ച്. സി. റിട്ട: ഹെല്‍ത്ത് സുപ്പര്‍വൈസറാണ്.

മക്കള്‍: ഡോ.ഹരീഷ് കൃഷ്ണന്‍ ( ആര്‍.എം.ഒ. കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ), വിനേഷ് കൃഷ്ണന്‍ ( ഷാഹി
എക്‌സ്‌പോര്‍ട്ട്‌സ് ബംഗളൂരു ).

മരുമക്കള്‍: ഡോ.സ്മിത ഹരീഷ് (ഹോമിയോ മെഡിക്കല്‍ സെന്റര്‍ പൊടി ക്കുണ്ട്-പള്ളിക്കുന്ന്), ജുഗുനുമോള്‍ ( ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്-ബംഗളൂരു).

തളിപ്പറമ്പിലെ പരേതരായ ചാക്യാര്‍ വീട്ടില്‍ ലക്ഷ്മി അമ്മ- കളത്തില്‍ വീട്ടില്‍ നാരായണന്‍ നായര്‍ ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: സരോജിനിയമ്മ, സരസ്വതി, ദാക്ഷായണി, പരേതനായ ഭാസ്കരന്‍ നായര്‍.

ദീര്‍ഘകാലമായി വൃക്കരോഗ ചികിത്സയിലായിരുന്ന ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്തരിച്ചത്.

ഭൗതികശരീരം നാളെ (18-9-23 തിങ്കളാഴ്ച്ച) രാവിലെ 10.30 വരെ സൗത്ത് ബസാറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം 11 മണിക്ക് പയ്യാമ്പലത്ത് സംസ്‌ക്കരിക്കും.