പ്രകോപനപരമായ കമന്റ്: ശ്രീകണ്ഠാപുരം സ്വദേശിയുടെ പേരില്‍ കേസ്.

കണ്ണൂര്‍: റിയാസ് മൗലവിയുടെ ഫോട്ടോക്ക് താഴെ പ്രകോപനപരമായ കമന്റിട്ട സംഭവത്തില്‍ പോലീസ് കേസെടുത്തു.

31 ന് ജംഷീദ് പള്ളിപ്രം എന്നയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ ശ്രീകണ്ഠാപുരത്തെ മഹമ്മൂദ് പറമ്പന്‍മാരകത്ത് എന്നയാളാണ് പ്രകോപനപരമായ പോസ്റ്റിട്ടത്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ സൈബര്‍ക്രൈം പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സുഭാഷ് ചന്ദ്രനാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.