റിയാസ് മൗലവി കേസ്- പ്രകോപനപരമായ കമന്റ്-സൈബര്‍ക്രൈം പോലീസ് കേസെടുത്തു.

കാസര്‍ഗോഡ്: റിയാസ്മൗലവി വധക്കേസിലെ കോടതിവിധിയെക്കുറിച്ച് സമൂഹമാധ്യമമായ യൂട്യൂബില്‍ പ്രകോപനപരമായ കമന്റിട്ട വ്യക്തിയുടെ പേരില്‍ കാസര്‍ഗോഡ് സൈബര്‍ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ആയോടന്‍ കേസെടുത്തു.

വിധി വന്ന മാര്‍ച്ച് 30 ന് ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്‌സില്‍ റയീസ് റയീസ് 9847 എന്ന പേരിലുള്ളയാളാണ് പ്രകോപനപരമായ കമന്റിട്ടത്.

ഇയാളുടെ പേരിലാണ് സൈബര്‍ക്രൈം പോലീസ് കേസെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.