അപകടകെട്ടിടം-നടപടിക്ക് നഗരസഭയും കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.

തളിപ്പറമ്പ്: തളിപ്പറമ്പ് ദേശീയപാതയോരത്തെ അപകടാവസ്ഥയിലായ ഭാഗം നീക്കം ചെയ്യണമെന്ന് നഗരസഭാ അധികൃതര്‍ കെട്ടിടം ഉടമക്ക് നിര്‍ദ്ദേശം നല്‍കി.

കെട്ടിടം സുരക്ഷിതമാക്കാത്തപക്ഷം പൊളിച്ചു നീക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്നും ആവശ്യമെന്നു വന്നാല്‍ കേരള മുന്‍സിപ്പല്‍ ചട്ടം വിഭാഗം 411 പ്രകാരം നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

അപകടാവസ്ഥയിലായ ഈ മൂന്നുനില കെട്ടിടത്തിന്
അരനൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.

കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളാണ് അതീവ അപകടാവസ്ഥയിലുള്ളത്.

ഇപ്പോള്‍ ,മൂഹവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കയാണ് ഈ കെട്ടിടം.

നേരത്തെ കെട്ടിടത്തിന്റെ എല്ലാ മുറികളിലും വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു.

10 വര്‍ഷം മുമ്പ് കെട്ടിടം അപകടാവസ്ഥയിലായതോടെയാണ് അവര്‍ ഒഴിഞ്ഞത്. താഴെ നിലയിലും ഒന്നാംനിലയിലും മാത്രമാണിപ്പോള്‍ വാടകക്ക് ആളുകളുള്ളത്.

നിര്‍മ്മാണസമയത്തുതന്നെ അശാസ്ത്രീയമെന്ന് പരാതിയുണ്ടായിരുന്ന കെട്ടിടത്തിന് പിന്നീട് അംഗീകാരം ലഭിക്കുകയായിരുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടം കാല്‍നടയാത്രക്കാരില്‍ ഭീതി ജനിപ്പിക്കുകയാണ്.

കെട്ടിടത്തിന്റെ പലഭാഗങ്ങളിലും സിമന്റും കോണ്‍ക്രീറ്റും അടര്‍ന്നുവീണുകൊണ്ടിരിക്കയാണ്.

ഈ മഴക്കാലത്തിന് മുമ്പ് കെട്ടിടം പൊളിച്ചു നീക്കി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.